വാസ്തുശാസ്ത്രത്തിന്റെ പ്രാധ്യാനം

പ്രകൃതി സങ്കലനം ഉറപ്പു വരുത്തുന്ന ശാസ്ത്രം ആണ്. വാസ്തുവിദ്യയിലെ ഗണിതഭാഗവും പ്രവിധികളും ഈ ഉദ്ദേശമാണ് ലക്ഷ്യമാക്കുന്നത്. നമ്മുടെ ഭൂഘടനയ്ക്കും ഊർജ്ജവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കുമിണങ്ങുന്ന ഒരു വിജ്ഞാന ശാഖയാണിത്. ഭൗമാന്തരീക്ഷം തന്നെ 70% ത്തിൽ പരം നൈട്രജനും 20% ലധികം ഓക്സിജനും ബാക്കി ഇതര വാതകങ്ങളും അടങ്ങുന്നതാണ്. പ്രാപഞ്ചികമായ ഈ അനുപാതംതന്നെ മനുഷ്യശരീരത്തിലും നിറഞ്ഞു നിൽക്കുന്നു. പ്രകൃതിയും മനുഷ്യനും അനാദിയായ ആത്മഐക്യബന്ധം ദൃഢീകരിക്കുന്നു. ഭൂമിയിൽ ഏത് നിർമ്മിതി ചെയ്യുമ്പോഴും ഈ വിശ്വസിദ്ധാന്തം കണക്കിലെടുക്കേണ്ടി വരും. അളവുകളുടെ ആനുപാതികമാണല്ലോ നമ്മെയൊക്കെ നിലനിർത്തുന്നത്. മൃഗപക്ഷികൾക്കും ഇതു ബാധകമാണല്ലോ ? ഒരു ഗൃഹം നിർമിക്കുമ്പോൾ ഈ ആനുപാതികത്വം അനിവാര്യമാകുന്നു. ഗൃഹത്തിനിണങ്ങുന്ന അധിഷ്ടാനവും, ഭിത്തിയും പൊക്കവും മേൽക്കൂരയും തദനുസ്മൃതമായി മറ്റു ഘടകങ്ങളും പൊതു ദീക്ഷിച്ചേ തീരൂ. പ്രകൃതിയുടെ പരിച്ഛേദം തന്നെ മർത്യനും, മർത്യപരിച്ഛേദം തന്നെ ഗൃഹവും.ഇങ്ങനെ ആദിമൂലധിഷ്ഠിതമായ ഒരു സമന്വയം നമുക്ക് ദർശിക്കാം. ഈ ദൃശ്യപ്രപഞ്ചം അഖിലവും അഖണ്ഡവുമായ ഊർജ്ജത്താൽ പൂരിതമാണ്. ഈ നിയമം വാസനിർമിതിക്കും ബാധകമാകുന്നു.

വൈദേശീകമായ നിർമാണപ്രവർത്തനങ്ങളുടെ അവികലമായ അനുകരണം കൊണ്ടും, പാരമ്പര്യനിസാരമെന്ന അക്ഷ്യന്തവമായ മുൻവിധിയോടെ പ്രേരണകൊണ്ടും നമുക്ക് നഷ്ടപ്രാപ്യമായ സ്ഥാപ ത്യ വേദത്തെ വീണ്ടെടുക്കാനുള്ള ശ്രമകരമായ ദൗത്യമാണ് വാസ്തുവിദ്യ ഗുരുകുലം നിർവഹിക്കുന്നത്. ഗൃഹങ്ങളിൽ ആവശ്യാനുസരണം ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാൻ കഴിയുന്നതും വാസ്തു ശാസ്ത്രത്തിന്റെ അനുനയത്വം തെളിയിക്കുന്നു.

ഇന്ത്യൻ വാസ്തുശാസ്ത്രം

വേദപ്രോക്തമായ ഭാരതീയ വിജ്ഞാനശാഖകളോട് നാം പുലർത്തിവന്ന നിഷേധാത്മക നിലപാടുകൾ കൊണ്ട് അസംഖ്യം ശാസ്ത്രരഹസ്യങ്ങൾ വിസ്മൃതങ്ങളായിട്ടുണ്ട്.പാശ്ചാത്യ ജീവിതശൈലികളും ഭൗതിക വിഭ്രമങ്ങളിലും വ്യാമുഗ്ധരായതാണ് മേൽപ്പറഞ്ഞ ശാസ്ത്ര ശാഖയോട് അക്ഷന്തവ്യമായ വിമുഖത കാട്ടാൻ ഭാരതീയരെ പ്രേരിച്ചത്. മാനവരാശിക്ക് പരമ്പരയെ സിദ്ധിച്ച ശാസ്ത്രസമ്പത്തിനെ അവയുടെ പൗരാണികമായ ഉണ്മ നിലനിർത്തിക്കൊണ്ടും കാലിക പ്രസക്തി ഉൾക്കൊണ്ടും പുനരവതരിപ്പിക്കുവാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന യാഥാർഥ്യം വിസ്മരിച്ചുകൂടാ.

അറിവുകളെല്ലാം നാലായി വിഭജിച്ചു ഉൾക്കൊണ്ട മഹനീയമായ ഒരു സാംസ്കാരിക പശ്ചാത്തലമാണ് ഭാരതത്തിനുള്ളത്.പ്രസ്തുത സംസ്കാരത്തിന്റെ പ്രയോക്താക്കളായി മാറേണ്ട ഇന്നത്തെ തലമുറ, തങ്ങളിൽ നിക്ഷിപ്തമായ കടമകൾ വിസൻമറിച്ചു കഴിയുന്നു. പൂർവസൂരികൾ അറിവിനെ ആരാധനയോടെയും സമർപ്പണ ബുദ്ധിയോടെയും സമീപിച്ചിരുന്നു.എന്നാൽ പുതുതലമുറയാകട്ടെ, ഒട്ടൊക്കെ സന്ദേഹമനസ്കരായും മുൻവിധിയോടെയും അറിവിനെ സമീപിച്ചു. ഇതുവരെ ലക്ഷ്യബോധമില്ലാത്തവരും, സ്വപ്രത്യയസ്ഥൈര്യമില്ലാത്തവരുമാക്കിത്തീർത്തു.ഗുരുത്വത്തിൻറെ മഹിത പാഠങ്ങൾ തനമൂലം അവർക്ക്‌ അന്യമായി.

"ഹിത് ധർമ്മം ശാസതി ഇതി ശാസ്ത്രം" എന്ന നിർവ്വചനമനുസരിച്ച് ഹിതകരമായ ധർമത്തെ ഉപദേശിക്കുകയാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം. ഭൂമിയിൽ അധിവസിക്കുന്ന സമസ്ത ജീവരപാശികൾക്കും സ്ഥിരസൗഖ്യം പ്രദാനം ചെയ്യാൻ ഉപദേശിക്കുന്ന ശാസ്ത്രങ്ങളെ തന്മൂലം നമുക്ക് അവഗണിക്കുക വയ്യ.

അമൂല്യവുമായ പാരമ്പര്യ വിജ്ഞാന ശാഖകളെ അവയുടെ സമകാലിക പ്രസക്തി ഉൾക്കൊണ്ട് ജനകീയവത്കരിക്കാനും ജനസാമാന്യത്തിന് പ്രയോജനകരമാക്കാനും വേണ്ടി ശ്‌ളാഘനീയമായ പല പ്രവർത്തനങ്ങളും നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട് എന്നത് ശുഭസൂചകമാണ്.

പ്രകൃതി സങ്കലനം ഉറപ്പു വരുത്തുന്ന ശാസ്ത്രം ആണ്. വാസ്തുവിദ്യയിലെ ഗണിതഭാഗവും പ്രവിധികളും ഈ ഉദ്ദേശമാണ്‌ ലക്ഷ്യമാക്കുന്നത്. നമ്മുടെ ഭൂഘടനയ്ക്കും ഊർജ്ജവ്യവസ്ഥയ്‌ക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കുമിണങ്ങുന്ന ഒരു വിജ്ഞാന ശാഖയാണിത്. ഭൗമാന്തരീക്ഷം തന്നെ 70% ത്തിൽ പരം നൈട്രജനും 20% ലധികം ഓക്സിജനും ബാക്കി ഇതര വാതകങ്ങളും അടങ്ങുന്നതാണ്. പ്രാപഞ്ചികമായ ഈ അനുപാതംതന്നെ മനുഷ്യശരീരത്തിലും നിറഞ്ഞു നിൽക്കുന്നു. പ്രകൃതിയും മനുഷ്യനും അനാദിയായ ആത്മഐക്യബന്ധം ദൃഢീകരിക്കുന്നു.

ഭൂമിയിൽ ഏത് നിർമ്മിതി ചെയ്യുമ്പോഴും ഈ വിശ്വസന്തുലന സിദ്ധാന്തത്തെ കണക്കിലെടുക്കേണ്ടിവരും . അളവുകളുടെ ആനുപാതികമാണല്ലോ നമ്മെയൊക്കെ നിലനിർത്തുന്നത്. മൃഗപക്ഷികൾക്കും ഏതു ബാധകമാണല്ലോ. ഒരു ഗൃഹം നിർമ്മിക്കുമ്പോൾ ഈ ആനുപാതികത്വം അനിവാര്യമാകുന്നു. ഗൃഹത്തിനിണങ്ങുന്ന അധിഷ്ഠാനവും ഭിത്തിയും പൊക്കവും മേല്ക്കൂരയും തദനുസൃതമായി മറ്റു ഘടകങ്ങളും പൊതു ദീക്ഷിച്ചേ തീരൂ. പ്രകൃതിയുടെ പരിച്ഛേദം തന്നെ മർത്യനും, മർത്യ പരിച്ഛേദം ഗൃഹവും.ഇങ്ങനെ ആദിമൂലധിഷ്ഠിതമായ ഒരു സമന്വയം നമുക്കു ദർശിക്കാം. ഈ ദൃശ്യപ്രപഞ്ചം അഖിലവും അഖണ്ഡവുമായ ഊർജ്ജത്താൽ പൂരിതമാണ്. ആ നിയമം വാസനിർമ്മിതിക്കു ബാധകമാവുന്നു.

വാസ്തുവിന്റെ അടിസ്ഥാനപരമായ വസ്തുതകൾ

പ്രകൃതി സങ്കലനം ഉറപ്പു വരുത്തുന്ന ശാസ്ത്രം ആണ്. വാസ്തുവിദ്യയിലെ ഗണിതഭാഗവും പ്രവിധികളും ഈ ഉദ്ദേശമാണ് ലക്ഷ്യമാക്കുന്നത്. നമ്മുടെ ഭൂഘടനയ്ക്കും ഊർജ്ജവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കുമിണങ്ങുന്ന ഒരു വിജ്ഞാന ശാഖയാണിത്. ഭൗമാന്തരീക്ഷം തന്നെ 70% ത്തിൽ പരം നൈട്രജനും 20% ലധികം ഓക്സിജനും ബാക്കി ഇതര വാതകങ്ങളും അടങ്ങുന്നതാണ്. പ്രാപഞ്ചികമായ ഈ അനുപാതംതന്നെ മനുഷ്യശരീരത്തിലും നിറഞ്ഞു നിൽക്കുന്നു. പ്രകൃതിയും മനുഷ്യനും അനാദിയായ ആത്മഐക്യബന്ധം ദൃഢീകരിക്കുന്നു. ഭൂമിയിൽ ഏത് നിർമ്മിതി ചെയ്യുമ്പോഴും ഈ വിശ്വസിദ്ധാന്തം കണക്കിലെടുക്കേണ്ടി വരും. അളവുകളുടെ ആനുപാതികമാണല്ലോ നമ്മെയൊക്കെ നിലനിർത്തുന്നത്. മൃഗപക്ഷികൾക്കും ഇതു ബാധകമാണല്ലോ ? ഒരു ഗൃഹം നിർമിക്കുമ്പോൾ ഈ ആനുപാതികത്വം അനിവാര്യമാകുന്നു. ഗൃഹത്തിനിണങ്ങുന്ന അധിഷ്ടാനവും, ഭിത്തിയും പൊക്കവും മേൽക്കൂരയും തദനുസ്മൃതമായി മറ്റു ഘടകങ്ങളും പൊതു ദീക്ഷിച്ചേ തീരൂ. പ്രകൃതിയുടെ പരിച്ഛേദം തന്നെ മർത്യനും, മർത്യപരിച്ഛേദം തന്നെ ഗൃഹവും.ഇങ്ങനെ ആദിമൂലധിഷ്ഠിതമായ ഒരു സമന്വയം നമുക്ക് ദർശിക്കാം. ഈ ദൃശ്യപ്രപഞ്ചം അഖിലവും അഖണ്ഡവുമായ ഊർജ്ജത്താൽ പൂരിതമാണ്. ഈ നിയമം വാസനിർമിതിക്കും ബാധകമാകുന്നു.

വൈദേശീകമായ നിർമാണപ്രവർത്തനങ്ങളുടെ അവികലമായ അനുകരണം കൊണ്ടും, പാരമ്പര്യനിസാരമെന്ന അക്ഷ്യന്തവമായ മുൻവിധിയോടെ പ്രേരണകൊണ്ടും നമുക്ക് നഷ്ടപ്രാപ്യമായ സ്ഥാപ ത്യ വേദത്തെ വീണ്ടെടുക്കാനുള്ള ശ്രമകരമായ ദൗത്യമാണ് വാസ്തുവിദ്യ ഗുരുകുലം നിർവഹിക്കുന്നത്. ഗൃഹങ്ങളിൽ ആവശ്യാനുസരണം ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാൻ കഴിയുന്നതും വാസ്തു ശാസ്ത്രത്തിന്റെ അനുനയത്വം തെളിയിക്കുന്നു.

വാസ്തു-ശാസ്ത്രത്തിന്റെ കണ്ണിലൂടെ

സാമാന്യ ജനങ്ങൾക്ക് ഈ ശാസ്തശാഖയെ അതിന്റെ തനിമ നഷ്ടപ്പെടാതെ പൂർണ ഗൗരവത്തോടു കൂടി മനസ്സിലാക്കിക്കൊടുക്കാനും, അവരെ ശരിയായ ഗുണഭോക്താക്കളാകാൻ പ്രാപ്തമാക്കാനും ഉതകുന്ന വിവിധ കർമ്മ പദ്‌ധതികളിലൂടെ വാസ്തുവിദ്യയുടെ യഥാർത്ഥ പ്രയോക്താവായി മാറിയിരിക്കുന്നു വാസ്തുവിദ്യാ ഗുരുകുലം.'വസ്' എന്ന സംസ്കൃത ധാതുവിൽ നിന്നും ജന്യമായ പദമാണ് വാസ്തു. വസിക്കുന്ന സ്ഥലത്തെ ശാസ്ത്രം എന്നാണ് ഇതിനർത്ഥം.വാസ്തു വിദ്യയെ ലളിതമായി നിർവ്വചിച്ചാൽ, കോടാനുകോടി ജീവജാലങ്ങൾക്ക് വസിക്കുന്നതിനുള്ള ഈ ഭൂമിയിൽ അഥവാ പ്രകൃതിയിൽ മനുഷ്യൻ ഇടപെടുമ്പോൾ സഹജീവികളോടും, പ്രകൃതിയോടും അനുവർത്തിക്കേണ്ടതായ നിയമസംഹിതകളുടെ സമഗ്രതയാണ് വാസ്തുവിദ്യ.അതിനെ തത്വശാസ്ത്രപരമായും, ഭൗതികമായും, പ്രായോഗീകമായും ഉൾക്കൊണ്ടു പ്രചരിപ്പിക്കുന്ന സ്ഥാപനമാണ് വാസ്തുവിദ്യാഗുരുകുലം.പഴയകാലത്തു ഒരു ഗൃഹം പണിയാൻ അല്പം ഭൂമി സ്വന്തമാക്കാൻ ഒരാൾ ആഗ്രഹിക്കുമ്പോൾ അത്രയും തന്നെ ഭൂമി പുരയിടത്തിൽ മറ്റൊരിടത്ത് മാറ്റിയിടുമായിരുന്നു. കെട്ടിടം പണിയുന്ന സ്ഥലത്തു അധിവസിച്ചിരുന്ന എറുമ്പുകൾ മുതൽ പാമ്പുകൾ വരെയുള്ള ജീവജാലങ്ങൾക്ക് സ്വൈര്യമായി പാർക്കാൻ പാകത്തിലാണ് പ്രസ്തുത സ്ഥലം മാറ്റിയിടുന്നത്.ആ സ്ഥലം മറ്റൊരു ഇടപെടലുകളും ഉണ്ടാവാതെ കാവ് എന്ന സങ്കല്പത്തിൽ ആരാധിച്ചു പരിപാലിച്ചു പോരുന്ന ഒരു പാരിഷിതിക സഹവർത്തിത്വത്തിന്റെ സംസ്കാരവും ശാസ്ത്രവുമാണ് വാസ്തുവിദ്യ.

വാസ്തുശാസ്ത്രത്തിന്റെ പ്രാധ്യാനം

വാസ്തുശാസ്ത്രത്തിന്റെ പ്രാധ്യാനം

വാസ്തുശാസ്ത്രത്തിന്റെ പ്രാധ്യാനം

കൺസൾട്ടൻസി വിഭാഗം

വാസ്തുവിദ്യ ഗുരുകുലത്തെ പൊതുജനങ്ങളുമായി നിരന്തരം ബന്ധിപ്പിച്ചു നിർത്തുന്ന മുഖ്യഘടകം കൺസൾട്ടൻസി വിഭാഗമാണ്.വാസ്തുവിദ്യാതത്ത്വങ്ങൾ സത്യസന്ധമായി പിന്തുടർന്നുകൊണ്ടു ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായി ഓരോ ഭൂമിയും വസ്തുനിഷ്ഠമായി മനസ്സിലാക്കി ഭാവനത്തിനുള്ള ഉചിതമായസ്ഥാനം തിരഞ്ഞെടുക്കുന്നതിന് വാസ്തുവിദ്യയിൽ നിർദ്ദേശമുണ്ട്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ആറായിരത്തോളം വീടുകളും , ഇരുന്നൂറ്റിപ്പത്തോളം ദേവാലയങ്ങളും (ക്ഷേത്രങ്ങൾ, പള്ളികൾ) വാസ്തുവിദ്യാഗുരുകുലത്തിലെ കൺസൾട്ടൻസി വിംഗിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

കൺസൾട്ടൻസി വഴി ലഭിക്കുന്ന വരുമാനത്തിലൂടെ വാസ്തുവിദ്യാഗുരുകുലം സ്വയംപര്യാപ്തത നേടി വരുന്നു. ഗുരുകുലത്തിലെ കൺസൾട്ടൻസി വിംഗിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങളുടെ വിശദശാംശം താഴെപ്പറയുന്ന പ്രകാരമാണ്.

 • വാസ്തുവിദ്യാ തത്ത്വങ്ങളും പ്രമാണങ്ങളും അവലംബിച്ചു കൊണ്ട് വാസ്തുവിദ്യാ വിദദ്ധരുടെ നേതൃത്വത്തിൽ വീട്, ദേവാലയം എന്നിവകൾക്ക് സ്ഥാനനിർണ്ണയം ചെയ്‌ത്‌ വാസ്തുവിദ്യതത്ത്വങ്ങൾ അടിസ്ഥാനമാക്കി പ്ലാനും, എസ്റ്റിമേറ്റും തയ്യാർ ചെയ്‌തുനൽകി വരുന്നു.
 • നിലവിലുള്ള കെട്ടിടങ്ങൾ വാസ്തുവിദ്യാ തത്ത്വങ്ങളും പ്രമാണങ്ങളും സമാശ്രയിച്ചാണോ നിർമ്മിച്ചിരിക്കുന്നത് എന്ന് പരിശോധിച്ചു വാസ്തുവിദ്യാപരമായ പിഴവുകൾക്കുള്ള പരിഹാരനിർദ്ദേശം നൽകുന്നു.
 • ദേവാലയങ്ങളുടെ രൂപകൽപ്പന

കോഴ്‌സുകളുടെ നിർവഹണവും കൺസൾട്ടൻസി വിംഗിന്റെ പ്രവർത്തനവും വഴി വാസ്തുശാസ്ത്രത്തിൻറെ യഥാർത്ഥ പ്രയോക്താവായി മാറിയിരിക്കുകയാണ് വാസ്തുവിദ്യാ ഗുരുകുലം.

വാസ്തുശാസ്ത്രത്തിന്റെ പ്രാധ്യാനം

ചുമർചിത്ര വിഭാഗം

ഇന്ത്യയിൽ ചുമർചിത്രരചനയിൽ രണ്ടാംസ്ഥാനത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം . കേരളത്തിലെ ചുമർചിത്രരചന അനുഷ്ഠാന ചിത്രരചന സമ്പ്രദായത്തിൽപ്പെടുന്നു.

പച്ചിലകളിൽ നിന്നും , പ്രത്യേകതരം കല്ലുകളിൽ നിന്നും സംസ്കരിച്ചെടുക്കുന്ന ചായക്കൂട്ടുകളാണ് ചിത്രരചനക്ക് ഉപയോഗിക്കുന്നത് . ചിത്രരചന നടത്തുന്ന ബ്രഷും പ്രത്യേകതരം പുല്ല് സംസ്കരിക്കച്ചെടുത്ത നിർമ്മിക്കുന്നതാണ് . ധ്യാനശ്ലോകങ്ങളെ ആധാരമാക്കിയയാണ് ഭൂരിപക്ഷം ചിത്രരചനയും നടത്തുന്നത് . സ്വാഭാവിക ചായക്കൂട്ടുകളുടെ നിർമ്മാണം മുതൽ സങ്കീർണമായ ചിത്രരചന വരെയുള്ള വിവിധ പ്രവർത്തനങ്ങൾ ഈ വിഭാഗത്തിന്റെ പ്രത്യേകതയാണ് .

കേരളത്തിലെ പ്രസിദ്ധങ്ങളായ ചുമർചിത്രങ്ങളൊക്കെയും ഗുരുകുലം സർവ്വേ നടത്തി ഡോക്യുമെന്റ് ചെയ്തു വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട് . ചുമർചിത്ര രംഗത്തു ഇങ്ങനെയൊരു സംരഭം ഇദംപ്രഥമമാണ്.

സർവ്വേ ആൻഡ് ഡോക്യുമെൻറ്റേഷൻ

കേരളത്തിലെ വാസ്തുവിദ്യാ പ്രാധാന്യമർഹിക്കുന്ന കെട്ടിടങ്ങളും വാസ്തു ശാസ്ത്ര സങ്കേതങ്ങളും മറ്റും വാസ്തുവിദ്യാ ഗുരുകുലം വിശദമായി ഡോക്യുമെൻറ്റു ചെയ്തു വരുന്നുണ്ട്. ക്ഷേത്രങ്ങൾ, പള്ളികൾ, കാവുകൾ, കൂത്തമ്പലങ്ങൾ,മനകൾ, കൊട്ടാരങ്ങൾ, നാലുകെട്ടുകൾ എന്നിങ്ങനെ വ്യത്യസ്ത നിർമ്മിതികളും ഇതിൽപ്പെടും. ആറന്മുള വലിയ കോയിക്കൽ കൊട്ടാരം, കൃഷ്ണപുരം കൊട്ടാരം, ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി,സൂര്യ കാലടി മന, മലബാറിലെ കാവുകൾ മുതലായവ ഉദാഹരണങ്ങൾ മാത്രം.

വാസ്തു ശാസ്‌ത്രപരമായി പ്രാധാന്യമർഹിക്കുന്ന കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ,പള്ളികൾ, മോസ്‌ക്കുകൾ, മറ്റ് ആരാധനാലയങ്ങൾ, ചിത്രങ്ങൾ, രഥങ്ങൾ, ഓടങ്ങൾ, സ്തംഭങ്ങൾ,കളതട്ടുകൾ, മറ്റ് വസ്തുക്കൾ, തച്ചു ശാസ്ത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യക്തികൾ, സ്ഥപതികൾ, മൂത്താശാരിമാർ, തച്ചന്മാർ, ശിൽപ്പികൾ, ചിത്രകാരന്മാർ, എൻജിനീയർമാർ, റിസേർച്ചു വിദഗ്‌ദ്ധർ, ഗ്രന്ഥ കർത്താക്കൾ എന്നിവരെ കണ്ടെത്തുന്നതിനായി കോർപ്പറേഷൻ, മുനിസിപ്പാലിറ്റി,പഞ്ചായത്ത് അതിസ്ഥാനത്തിൽ വിശദമായ സർവ്വേ നടന്നുവരുന്നു. ഇത്തരത്തിൽ ഒരു സർവ്വേ നാടാടെയാണ്.

വാസ്തുശാസ്ത്രത്തിന്റെ പ്രാധ്യാനം

മ്യൂറൽ ആർട് ഗ്യാലറി

ക്ഷേത്രങ്ങളിലും, കൊട്ടാരങ്ങളിലും,പള്ളികളിലും മാത്രം കണ്ടുവന്നിരുന്ന ചുമര്ചിത്രങ്ങളെ സാധാരണ ജനങ്ങൾക്കും കൂടി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയും സ്വാഭാവിക ചായക്കൂട്ടുകൾ ഉപയോഗിച്ച് ചിത്രീകരണം നടത്തുന്ന സങ്കീർണ്ണമായ സാങ്കേതികവിദ്യ ഏതൊരാൾക്കും നേരിൽക്കണ്ട് മനസിലാകത്തക്കരൂപത്തിലും, ചുമർചിത്രരചനയുടെ സമസ്ത വശങ്ങളും വിശദമായി പ്രതിപാദിക്കുന്ന ഒരു മ്യൂറൽ ആർട്ട് ഗ്യാലറി ഗുരുകുലത്തിനുണ്ട്. ഇതിന്റെ ഉദ്ഘാടനം 1999 നവംബർ 25 - ന് അന്നത്തെ തമിഴ്നാട് ഗവർണർ ബഹു:ജസ്റ്റിസ് ഫാത്തിമ ബീവിയാണ് നിർവഹിച്ചത്.ഏകദേശം അറുപതോളം ചിത്രങ്ങൾ അടങ്ങുന്ന ഈ ആർട് ഗ്യാലറിയിൽ പാർത്ഥസാരഥി,അനന്തശയനം,പ്രദോഷ നൃത്തം, ഉണ്ണിയേശു,നവഗ്രഹങ്ങൾ,ശക്തി പഞ്ചാക്ഷരി, ഗാന്ധിജിയുടെ ദണ്ഡിയാത്ര എന്നിവയുൾപ്പെടുന്നു. ഈ ആർട്ട് ഗ്യാലറി ധാരാളം സ്വദേശികളെയും വിദേശികളെയും ആകർഷിച്ചു വരുന്നു.

റിസർച്ച് വിദ്യാർത്ഥികളും വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്രദമായ ഈ മ്യൂറൽ ആർട്ട് ഗ്യാലറി 2007 കാലഘട്ടത്തിൽ കേന്ദ്ര സർക്കാറിന്റെ ധനസഹായത്തോടെ ദേശീയ നിലവാരമുള്ളതാക്കി.

ഓർഡർ ലഭിക്കുന്നതനുസരിച്ചു എവിടെ നിന്നും ചുമർചിത്രങ്ങൾ തയ്യാർ ചെയ്തു നൽകുന്നതാണ്. വിവിധ മ്യൂസിയങ്ങളും, ഇൻഡ്യക്കത്തക്കതും പുറത്തുമുള്ള വ്യക്തികളും വാസ്തുവിദ്യാ ഗുരുകുലത്തിൻറെ ഈ സേവനം പ്രായോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആലപ്പുഴയിലെ രവി കരുണാകരൻ മെമ്മോറിയൽ മ്യൂസിയത്തിൽ തയ്യാർ ചെയ്ത വേൾഡ് മാപ്പ് , എസ് ബി ഐ ഹെഡ് ക്വാർട്ടേഴ്സിലെ മ്യൂറൽ പാനൽ എന്നിവ ഇവയിൽ ചിലതു മാത്രം.

പ്രവർത്തനങ്ങൾ

വാസ്തുവിദ്യയെക്കുറിച്ച് കൃത്യമായ ഒരു അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും, വാസ്തുവിദ്യയുടെ പ്രചരണത്തിനുമായി, വാസ്തുവിദ്യയുടെ ആധാരഗ്രന്ഥങ്ങളായ മയമതം, മാനസാരം, തന്ത്രസമുച്ചയം,ശില്പരത്നം, മനുഷ്യാലയചന്ദ്രിക,വിശ്വകർമ്മപ്രകാശിക എന്നീ ഗ്രന്ഥങ്ങ ളെ അടിസ്ഥാനമാക്കി സിലബസുകൾ തയ്യാർ ചെയ്തു ഒരു വർഷം ദൈർഖ്യമുള്ള കറസ്പോണ്ടൻസ് കോഴ്സ്, വാസ്തുവിദ്യയുടെ പ്രയോക്താക്കളായ വിശ്വകർമ്മസാമുദായക്കാർക്കായി സംവിധാനം ചെയ്തിരിക്കുന്ന ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സ്,സിവിൽ/ആർക്കിടെക്ചർ എഞ്ചിനീയറിംഗ് ബിരുദധാരികൾക്കായുള്ള ഒരു വർഷ പി.ജി.കോഴ്‌സ് എന്നിവ സംവിധാനം ചെയ്തു കേരളീയ വാസ്തുവിദ്യയുടെ പ്രചാരം ശക്തിപ്പെടുത്തുന്നു.

വാസ്തുവിദ്യാതത്വങ്ങളും പ്രമാണങ്ങളും ഉൾക്കൊണ്ടു സ്ഥാനം കാണൽ മുതൽ പ്ലാനും എസ്റ്റിമേറ്റും തയ്യാർ ചെയ്യുന്നതുൾപ്പെടെയുള്ള സേവനങ്ങൾ ഉൾക്കൊള്ളുന്ന കൺസൾട്ടൻസി വിഭാഗം ഗുരുകുലത്തെ പൊതുജനങ്ങളുമായി നിരന്തരം ബന്ധിപ്പിച്ചു നിർത്തുന്ന മുഖ്യഘടകമാണ്.അനവധി ആൾക്കാർ വാസ്തുവിദ്യയുടെ പ്രയോക്താക്കളായി വരികയും, ആരെ സമീപിക്കണമെന്ന് സാമാന്യജനത്തിന് സംശയമാവുകയും ചെയുന്ന അവസരത്തിൽ ആധികാരികമായ സേവനങ്ങൾ നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് ഏവർക്കും ലാഭക്കുമെന്ന് വാസ്തു വിദ്യാ ഗുരുകുലം ഉറപ്പാക്കി.

സാമാന്യജനങ്ങൾക്ക് ഈ ശാസ്ത്രശാഖയെ അതിന്റെ തനിമ നഷ്ടപ്പെടാതെ പൂർണ്ണ ഗൗരവത്തോടുകൂടി മനസിലാക്കിക്കൊടുക്കാനും, അവരെ ശരിയായ ഗുണഭോക്താക്കളാക്കാൻ പ്രാപ്തമാക്കാനും ഉതകുന്ന വിവിധകർമപദ്ധതികളിലൂടെ വാസ്തുവിദ്യയുടെ യഥാർത്ഥപ്രയോക്താവായി വാസ്തുവിദ്യ ഗുരുകുലം മാറിയിരിക്കുന്നു.'വസ്' എന്ന സംസ്കൃതധാതുവിൽ നിന്നും ജന്യമായ പദമാണ് വാസ്തു. വസിക്കുന്ന സ്ഥലത്തെ സംബന്ധിക്കുന്ന ശാസ്ത്രം എന്നാണ് ഇതിനർത്ഥം. വാസ്തുവിദ്യയെ ലളിതമായി നിർവ്വചിച്ചാൽ, കോടാനുകോടി ജീവജാലങ്ങൾക്ക് വസിക്കുന്നതിനുള്ള ഈ ഭൂമിയിൽ അഥവാ പ്രകൃതിയിൽ മനുഷ്യൻ ഇടപെടുമ്പോൾ സഹജീവികളോടും, പ്രകൃതിയോടും അനുവർത്തിക്കേണ്ടതായ നിയമസംഹിതകളുടെ സമഗ്രതയാണ് വാസ്തുവിദ്യ. അതിനെ തത്വപരമായും, ഭൗതികമായും,പ്രയോഗികകമായും ഉൾക്കൊണ്ട് പ്രചരിപ്പിക്കുന്ന സ്ഥാപനമാണ് വാസ്തുവിദ്യാ ഗുരുകുലം. വാസ്തുവിദ്യാ വിഷയകമായി ഇന്ത്യയിലുണ്ടാകുന്ന ആദ്യ സർക്കാർ സ്ഥാപനം വാസ്തുവിദ്യ ഗുരുകുലമാണ്.ഒരു സർവകലാശാലയുടെ അംഗീകാരത്തോടെ കോഴ്സ് നടത്താൻ ആദ്യവസരം ലഭിക്കുന്നതും ഗുരുകുലത്തിനാകുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ വാസ്തുവിദ്യ കോഴ്സ് വാസ്തുവിദ്യ ഗുരുകുലം നടത്തുന്നു.വാസ്തുവിദ്യാഗുരുകുലത്തിലെ വിവിധ കോഴ്‌സുകളിലായി നിലവായിൽ 225 വിദ്യാർഥികൾ ഉണ്ട്.

വാസ്തുവിദ്യാതത്വങ്ങളും പ്രമാണങ്ങളും ഉൾക്കൊണ്ട് സ്ഥാനം കാണൽ മുതൽ പ്ലാനും എസ്റ്റിമേറ്റും തയ്യാർ ചെയുന്നതുവരെയുള്ള പ്രവൃത്തികൾ വാസ്തുവിദ്യ ഗുരുകുലത്തിന്റെ കൺസൾട്ടൻസി വിഭാഗത്തിൽ നടന്നുവരുന്നു. ഇത്തരത്തിലുള്ള സേവനങ്ങൾക്ക്‌ നിശ്ചിത ഫീസ് ഈടാക്കിവരുന്നു. ശ്രീകാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻറ്റെ നേതൃത്വത്തിൽ എൻജിനീയർമാരും, ആർക്കിടെക്റ്റുകളും അടങ്ങുന്ന 14-ഓളം സാങ്കേതികവിദഗ്ദ്ധർ ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.

കേരളത്തിൽ പാരമ്പര്യശൈലിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള നാലുകെട്ടുകളും എട്ടുകെട്ടുകളും അടക്കമുള്ള മനുഷ്യവാസയോഗ്യമായ പാരമ്പര്യ നിർമ്മിതികൾ പൊളിച്ചുകളയാതെ, പഴയ കെട്ടിടങ്ങളിൽ തന്നെ ആധുനീക സജ്ജീകരണങ്ങൾ ക്രമീകരിക്കുന്നതിനാവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകുകയും, പാരമ്പര്യനിർമ്മിതികളുടെ മഹത്വവും ശ്രേഷ്ഠതയും ഉടമസ്ഥരെ ബോധ്യപ്പെടുത്തിക്കൊണ്ട്, അവ പൊളിച്ചുവിൽക്കുന്ന പ്രവണതയെ നിരുത്സാഹപ്പെടുത്തുന്നതിനുള്ള പ്രചാരണപരിപാടി വാസ്തുവിദ്യാഗുരുകുലം കൈകൊണ്ടിട്ടുണ്ട്.

കേന്ദ്രസർക്കാർ സാമ്പത്തികസഹായത്തോടുകൂടി വാസ്തുവിദ്യാഗുരുകുലം നിർവഹിച്ച ദക്ഷിണേന്ത്യയിലെ പാരമ്പര്യ പ്രാധാന്യമർഹിക്കുന്ന 54 നിർമ്മിതികളുടെ സമഗ്രമായ ഡോക്യുമെൻറ്റേഷൻ ഡൽഹിയിലെത്തി പ്രധാനമന്ത്രിക്ക് കൈമാറി. കർണാടകയിലെ വിജയ നഗര സാമ്രാജ്യത്തിൻറ്റെ തലസ്ഥാനമായിരുന്ന ഹമ്പി, പട്ടടയ്ക്കൽ, തമിഴ്നാട്ടിലെ തഞ്ചാവൂർ ബൃഹദേശ്വരക്ഷേത്രം, മധുരമീനാക്ഷിക്ഷേത്രം, കാഞ്ഞീപുരത്തെ ക്ഷേത്രസമുച്ചങ്ങൾ തുടങ്ങി ദക്ഷിണേന്ത്യയിലെ നിരവധി കോട്ടകളും കൊട്ടാരങ്ങളും ഈ ഡോക്യുമെൻറ്റേഷനിലുൾപ്പെടുന്നു. പന്തളം മന്നം ഷുഗർമിൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആയൂർവ്വേദ മെഡിക്കൽ കോളേജിൻറെ സ്കെച്ചും പ്ലാനും തയ്യാർ ചെയ്തതും, നിർമ്മാണ നിർവ്വഹണത്തിൻറ്റെ മേൽനോട്ടം വഹിക്കുന്നതും വാസ്തുവിദ്യാഗുരുകുലമാണ്. സംസ്ഥാന ടൂറിസം ഡിപ്പാർട്മെന്റിൻറ്റെ സാമ്പത്തികസഹായത്തോടെ ഹെറിറ്റേജ് ലിസ്റ്റിംഗ് പദ്ധതി വാസ്തുവിദ്യാഗുരുകുലം നിർവ്വഹിക്കുന്നു.

സംസ്ഥാന നഗരാസൂത്രണവകുപ്പിനുവേണ്ടി ആലപ്പുഴ-തലശ്ശേരി പട്ടണങ്ങൾക്ക് ഹെറിറ്റേജ് പ്ലാൻ തയ്യാർ ചെയ്തു നൽകി. ചേന്ദമംഗലം സിനഗോഗിൻറ്റെ പുനരുദ്ധാരണം വാസ്തുവിദ്യാഗുരുകുളത്തിൻറ്റെ നേതൃത്വത്തിലാണ് നടപ്പിലാക്കിയത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെയും, ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലെയും, മൂർത്തിട്ടമഹാഗണപതി ക്ഷേത്രത്തിലെയും ചുമർചിത്രങ്ങളുടെ പുനരുദ്ധാരണം വാസ്തുവിദ്യാഗുരുകുലത്തിലെ ചുമർചിത്ര വിഭാഗമാണ് നിർവഹിച്ചത്.

കോഴിക്കോട് തളിമഹാദേവക്ഷേത്രത്തിന്റേയും, മിസ്‌ക്കാൽ പള്ളിയുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വാസ്തുവിദ്യാഗുരുകുലമാണ് നിർവഹിച്ചത്.ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ നിന്നും മ്യൂറൽ കൺസേർവഷൻ ട്രെയിനിംഗ് ലഭിച്ചിട്ടുള്ള വാസ്തുവിദ്യാഗുരുകുലത്തിലെ മ്യൂറൽ ആർട്ടിസ്റ്റുകളാണ് തളിമഹാദേവക്ഷേത്രത്തിലെ ചുമർചിത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്‌.

ഡൽഹിയിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ വാസ്തുവിദ്യഗുരുകുലത്തിൻറ്റെ സാന്നിധ്യം രേഖപ്പെടുത്തുകയുണ്ടായി.

ശബരിമല സന്നിധാനവും മാളികപ്പുറം ക്ഷേത്രസമുച്ചയവും പരിശോധിച്ചു പുനർനിർമ്മാണത്തിനും, മറ്റു കൂട്ടിച്ചേർക്കലുകൾക്കും, പമ്പഗണപതി ക്ഷേത്രത്തിലെ നടപ്പന്തൽ പണിയുന്നതിനുള്ള സ്ഥാനനിർണായനത്തിനും ആവശ്യമായ നിർദേശങ്ങൾക്കും വേണ്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വാസ്തുവിദ്യാഗുരുകുലത്തിലെ സാങ്കേതികവിദഗ്ദ്ധർ ശബരിമല സന്നിധാനവും മാളികപ്പുറവും പമ്പയും പരിശോധിച്ചു സന്നിധാനത്തെ തിരക്ക് കുറക്കുന്നതിനാധാരമായ നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് തയ്യാർചെയ്തു സമർപ്പിക്കുകയുണ്ടായി.

കടമ്മനിട്ട പടയണിയുടെ വിവിധതലങ്ങൾ സമഗ്രമായ രീതിയിൽ വിശകലനം ചെയ്ത് പ്രദർശിപ്പിക്കുന്ന മ്യൂസിയവും ആർട് ഗ്യാലറിയും, പടയണി സീസൺ അല്ലാത്ത സമയത്തും കടമ്മനിട്ട സന്ദർശിക്കുന്നവർക്ക് പടയണിയെക്കുറിച്ചു വിശദീകരിക്കുന്നതിന് പ്രത്യേക ഡോക്യുമെൻറ്റേഷൻ സെൻറ്റർ. പടയണി ഉൾപ്പെടെയുള്ള ഫോക് ആർട്ട് ഫോമുകളെക്കുറിച്ചുള്ള ലൈബ്രറി എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കടമ്മനിട്ട പടയണി ഗ്രാമത്തിനായുള്ള സമഗ്രപദ്ധതി തയ്യാറാക്കാൻ സഹായിച്ചു. പദ്ധതി നിര്വഹണത്തിന്റെ മേൽനോട്ടം നിർവഹിക്കുന്നു.

അന്തരിച്ച പ്രശസ്തകവി ശ്രീ കടമ്മനിട്ട രാമകൃഷ്ണൻറെ സ്മരണാർത്ഥം നിർമ്മിക്കുന്ന കടമ്മനിട്ട സ്മൃതി മണ്ഡപത്തിൻറെ രൂപകല്പന നിർവ്വഹിച്ചു.

വാസ്തുവിദ്യ ഗുരുകുലം ചുമർചിത്ര വിഭാഗം മേധാവിയായിരുന്ന ശ്രീമമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ 15 - )o ചരമവാർഷികത്തോടനുബന്ധിച്ചു അദ്ദേഹത്തിൻറെ ആദ്യകാല വിദ്യാർത്ഥികളുടെ സംഘടനയായ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ ആശാൻ ഫൗണ്ടേഷനും വാസ്തുവിദ്യ ഗുരുകുലവും സംയുക്തമായി 'വംശധാര' എന്ന പേരിൽ ഒരു ത്രിദിന സംസ്ഥാനതല ചുമർചിത്ര ക്യാമ്പ് വാസ്തുവിദ്യ ഗുരുകുലത്തിൽ 2009 ജൂലൈ മാസം 17 മുതൽ 19 വരെ ഇന്ത്യയിലെ പ്രമുഖരായ ചുമർചിത്രകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുകയുണ്ടായി.വിവിധ സ്കൂളുകളിലേയും കോളേജുകളിലെയും വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ നിരീക്ഷകരും അതിഥി കളുമായി എത്തിയിരുന്നു.

സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2010 ജനുവരി 1 മുതൽ ഫെബ്രുവരി 5 വരെ നടത്തിയ സാംസ്ക്കാരിക യാത്രയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ മണ്മറഞ്ഞ കലാ-സാംസ്കാരിക സാഹിത്യനായകന്മാരെ ആദരിക്കുകയുണ്ടായി.

കേരളകലാമണ്ഡലം കല്പിത സർവകലാശാലയുടെ ദക്ഷിണേന്ത്യൻ രംഗകലാ മ്യൂസിയത്തിന് ആവശ്യമായ രൂപരേഖ തയ്യാർ ചെയ്തത് വാസ്തുവിദ്യാഗുരുകുലമാണ്

വാസ്തുശാസ്ത്രത്തിന്റെ പ്രാധ്യാനം

നേട്ടങ്ങൾ

 • വാസ്തുവിദ്യ ഗുരുകുലത്തെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ആയി രൂപാന്തരപ്പെടുത്തുന്നതിനുള്ള അടിസ്ഥാനവികസനസൗകര്യത്തിന്റെ ഭാഗമായി ആറന്മുളയിൽ നാല് ഏക്കർ സ്ഥലം വില്പനക്ക് ലഭ്യമാക്കിയിട്ടുണ്ട്.ആയതിലേക്ക് തയ്യാർ ചെയ്ത പദ്ധതി രേഖയിലെ കേരള കൾച്ചറൽ ഹെറിറ്റേജ് മ്യൂസിയം പദ്ധതിക്ക് കേന്ദ്രസർക്കാരിൽനിന്നും ധനസഹായം ലഭ്യമാക്കുന്നതിന് പദ്ധതിരേഖ സമർപ്പിച്ചിട്ടുണ്ട്.
 • വാസ്തുവിദ്യക്ക് നിയമപ്രാബല്യമുള്ള ഒരു ദേശീയ കൗൺസിൽ നിലവിലില്ലാത്ത സാഹചര്യത്തിൽ അതിനു പകരമായി മറ്റു സംസ്ഥാനസർക്കാരുകളെയും, കേന്ദ്രസർക്കാർ സ്ഥാപനങ്ങളെയും ഈ വിഷയത്തിൽ സഹായിക്കുന്നതിനുള്ള നാഷണൽ നോഡൽ ഏജൻസിയായി വാസ്തുവിദ്യാഗുരുകുലത്തെ കേന്ദ്രമാനവവിഭവശേഷിമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
 • വാസ്തുവിദ്യാഗുരുകുലം മാതൃകയാക്കിക്കൊണ്ട് വാസ്തുവിദ്യക്കു ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനംകൈക്കൊണ്ട് കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപനം നടത്തുകയുണ്ടായി.വാസ്തുവിദ്യാഗുരുകുലത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള ദേശീയ അംഗീകാരമാണ് ഈ പ്രഖ്യാപനം.വാസ്തുവിദ്യാഗുരുകുലത്തിന്റെ പ്രവർത്തനം മാതൃകയാക്കികൊണ്ടാണ് ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിനാവശ്യമായ പദ്ധതി രേഖ തയ്യാർ ചെയ്തത്..
 • ഇന്ത്യയിലെ യൂണിവേഴ്സിറ്റികളിലും സാങ്കേതികസ്ഥാപനങ്ങളിലും വാസ്തുവിദ്യാപരമായ സിലബസ് തയ്യാർചെയ്യുന്നതിനും ഡിപ്പാർട്മെന്റുകൾ രൂപവത്കരിക്കുന്നതിനുമുള്ള അംഗീകൃതഏജൻസിയായി വാസ്തുവിദ്യാഗുരുകുലത്തെ പ്രഖ്യാപിക്കുന്നതിനുള്ള അപേക്ഷ യു.ജി.സി ക്ക് സമർപ്പിച്ചു..
 • കേന്ദ്രസർക്കാരും യുണൈറ്റഡ്നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമും സംയുക്തമായി നടപ്പാക്കിയ ഇൻഡോ ജീനിയസ് ടൂറിസം പദ്ധതിയുടെ ആറന്മുളയിലെ നടത്തിപ്പ് വാസ്തുവിദ്യാഗുരുകുലം വഹിച്ചിരുന്നു.പ്രസ്തുത പദ്ധതി വിജയകരമായി നടപ്പാക്കിയതിൻറെ അടിസ്ഥാനത്തിൽ 2006 - ലെ നാഷണൽ റൂറൽ ടൂറിസം അവാർഡ് ഉൾപ്പെടെ അനവധി അംഗീകാരങ്ങൾ ആറന്മുളയ്ക്കു ലഭിക്കുകയുണ്ടായി..
 • യുവജനങ്ങളുടെയും പ്രവാസിമലയാളികളുടെയും ഇടയിൽ മലയാളഭാഷയും സംസ്ക്കാരവും പ്രചരിപ്പിക്കുന്നതിനും, പരിപോഷിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ സാംസ്കാരികവകുപ്പു ആവിഷ്‌ക്കരിച്ച പദ്ധതിയുടെ നോഡൽ ഏജൻസിയായി വാസ്തുവിദ്യാഗുരുകുലം പ്രവർത്തിക്കുകയുണ്ടായി..
 • 19 സ്റ്റാഫ് അംഗങ്ങളും 15 ഫാക്കൽറ്റി അംഗങ്ങളും അടങ്ങുന്ന ഒരു സംവിധാനത്തിൽ നിന്നുകൊണ്ടാണ് വാസ്തുവിദ്യാഗുരുകുലം കേരളത്തിലും കേരളത്തിന് പുറത്തും പ്രവർത്തനമേഖല വ്യാപിപ്പിച്ചിരിക്കുന്നത്‌. 19 സ്റ്റാഫ് അംഗങ്ങളിൽ 14 പേരും സാങ്കേതികവിദഗ്ദ്ധരാണ് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്..
 • കേരളത്തിലെ വാസ്തുവിദ്യപരമായി പ്രാധാന്യമർഹിക്കുന്ന എല്ലാ കെട്ടിടങ്ങളും യാതൊരു തുകയും ഈടാക്കാതെ ഡോക്യുമെന്റ് ചെയ്തു സൂക്ഷിച്ചുവരുന്നു.വാസ്തുവിദ്യാഗുരുകുലത്തിലെ എഞ്ചിനീയേഴ്‌സ് അടക്കമുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ അഞ്ചാം പേപ്പർ ആയ പ്രൊജക്റ്റ് വർക്കിൽ ഉൾപ്പെടുത്തിയാണ് സമഗ്രമായ ഡോക്യൂമെന്റേഷൻ സാധിക്കുന്നത്..
 • കേരളത്തിലെ പാരമ്പര്യമായി പ്രാധാന്യമർഹിക്കുന്ന കെട്ടിടസമുച്ഛയങ്ങൾ ഡോക്യുമെന്റ് ചെയ്തുവരുന്നതു സി. ഡി യിൽ ക്രമീകരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 2002 ഡിസംബർ 13 നു കേരളമുഖ്യമന്ത്രി ശ്രീ എ.കെ.ആന്റണി വാസ്തുവിദ്യാഗുരുകുലത്തിൽ നിർവ്വഹിക്കുകയുണ്ടായി..
 • വത്തിക്കാൻ മ്യൂസിയത്തിലേക്ക്, ഗുരുകുലത്തിലെ ചുമർചിത്ര വിഭാഗത്തിൽ നിന്നും തയ്യാർചെയ്ത തിരുവത്താഴം ചുമർചിത്രത്തിന്റെ നേത്രോന്മീലന ചടങ്ങു ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.ജി. കാർത്തികേയൻ 2002 ജൂലൈ മാസം 30 നു നിർവഹിക്കുകയുണ്ടായി..

ചിത്രം, സാംസ്കാരികവകുപ്പിന്റെ സംഭാവനയായി കത്തോലിക്കാ സഭയുടെ പരമോന്നത ആത്മീയ നേതാവായ മാർപാപ്പയ്ക്ക് (ജോൺ പോൾ രണ്ടാമൻ ) സമർപ്പിക്കുന്നതിനായി മാർപ്പായുടെ പ്രതിനിധി കർദ്ദിനാൾ ഡോ.സവറ്റോർ ഫിസിക്കല ചങ്ങനാശ്ശേരിയിലുള്ള കാന ഓഡിറ്റോറിയത്തിൽ വച്ച്, 2003 ഫെബ്രുവരി മാസം 27 നു നടന്ന ചടങ്ങിൽ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.ജി. കാർത്തികേയനിൽ നിന്നും ഏറ്റുവാങ്ങി. ഈ സംരംഭത്തിലൂടെ കേരളീയ ചുമർചിത്രകലയെ മറ്റു രാഷ്ട്രങ്ങളിലും കാലിക പ്രാധ്യാനത്തോടെ പുനരവതരിപ്പിക്കുന്നതിനു ഒരു അവസരം ലഭിച്ചു.

വാസ്തുവിദ്യാ ഗുരുകുലത്തിലെ ഫാക്കൽറ്റി

ശ്രീ.കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് (ഡീൻ)
ശ്രീ.കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്
ശ്രീ. ചെറുവള്ളി നാരായണൻ നമ്പൂതിരി
ശ്രീ.സത്യനാരായണൻ കോയിത്തട്ട
ഡോ. സേതുമാധവൻ കോയിത്തട്ട
ശ്രീ കെ.കെ.വാര്യർ
ശ്രീ.കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് (ജൂനിയർ)
എൻജി.ബിജു.എം.സ്
ശ്രീ ഗോപകുമാർ.ജി
ശ്രീ ജോജോ.എം
ശ്രീ.പി.എൻ.സുരേഷ്
ശ്രീ.പി.പി സുരേന്ദ്രൻ
ശ്രീ എ.ബി ശിവൻ
കുമാരി ഫ്രാൻസിസ്ക ആൻറണി മണാളി
ശ്രീ എസ്.സുരേഷ് കുമാർ
ശ്രീ മനോജ്.എസ്.നായർ
ശ്രീ മനോജ്.ജി.കുമാർ
ശ്രീമതി ദീപ്തി പി.ആർ

ഭരണസമിതി അംഗങ്ങൾ

1 . ശ്രീ ടി .കെ.നായർ - ചെയർമാൻ ( പ്രധാന മന്ത്രിയുടെ മുൻ ഉപദേഷ്ടാവ് )
2 . ആറന്മുള എം.എൽ.എ - മെമ്പർ
3 . സെക്രട്ടറി - സാംസ്കാരികവകുപ്പ് - മെമ്പർ
4 . ജില്ലാ കളക്ടർ - പത്തനംതിട്ട - ട്രഷറർ 5 . ശ്രീ പി.എൻ.സുരേഷ് - എക്സിക്യൂട്ടീവ് ഡയറക്ടർ കം സെക്രട്ടറി
6. ഡയറക്ടർ - ടൂറിസം വകുപ്പ് - മെമ്പർ
7. ഡയറക്ടർ - പുരാവസ്തു വകുപ്പ് - മെമ്പർ
8. ചീഫ് ആർക്കിടെക്റ്റ് (പി ഡബ്ലു ഡി )- മെമ്പർ
9. സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് - മെമ്പർ (ആർക്കിയോജിക്കൽ സർവേ ഓഫ് ഇന്ത്യ- തൃശൂർ സർക്കിൾ.)
10. ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് - മെമ്പർ ( ഡീൻ- വാസ്തുവിദ്യാ ഗുരുകുലം) കാണിപ്പയ്യൂർ മന, കുന്നംകുളം, തൃശൂർ
11. ശ്രീ കോന്നിയൂർ.പി.കെ - മെമ്പർ പയ്യനാമൺ, കോന്നി.
12. ഡോ.എം.വി.നായർ - മെമ്പർ പ്രൊഫസർ & ഹെഡ്, കോൺസെർവേഷൻ വിഭാഗം , നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി.
13. ശ്രീ യു. വിക്രമൻ - മെമ്പർ ജ്യോത്സന, തിരുമല.
14. ശ്രീമതി വിനീത ത്യാഗരാജൻ - മെമ്പർ ഉദയമുറ്റത്ത്, മെഴുവേലി, പത്തനംതിട്ട
15. അഡ്വ.ജ്ഞാനേശ്വരൻപിള്ള - മെമ്പർ പുറ്റുമണ്ണിൽ, മണ്ണാർക്കാട്.പി.ഒ, കോട്ടയം.

വാസ്തുവിദ്യ ഗുരുകുലത്തിന്റെ ഭാവിപരിപാടികൾ

വാസ്തുവിദ്യ ഗുരുകുലത്തിനു ലഭ്യമായിരിക്കുന്ന സ്ഥലത്ത് ഭരണകാര്യാലയം, ചുമർചിത്രപഠനകേന്ദ്രം, ദേശീയനിലവാരമുള്ള കേരളആർക്കിറെക്റ്റ്റൽ ഹെറിറ്റേജ് മ്യൂസിയം, റീജിയണൽ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉൾപ്പെടുന്ന ആസ്ഥാനമന്ദിരനിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ, കേരള കൾച്ചറൽ ഹെറിറ്റേജ് മ്യൂസിയം പദ്ധതിക്ക് കേന്ദ്രസർക്കാരിൽനിന്നും ധനസഹായം ലഭ്യമാക്കുന്നതിന് പദ്ധതി രേഖ സമർപ്പിച്ചിട്ടുണ്ട്.

കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം വാസ്തുവിദ്യ ഗുരുകുലത്തെ വാസ്തുവിദ്യയുടെയും അനുബന്ധ വിഷയങ്ങളുടെയും നോഡൽ ഏജൻസി ആയി തത്വത്തിൽ അംഗീകരിച്ച സാഹചര്യത്തിൽ, വാസ്തുവിദ്യാഗുരുകുലം ഒരു ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ആയി രൂപപ്പെടുത്തുന്നതിനാവശ്യമായ രീതിയിൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുതുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ.

വാസ്‌തുവിദ്യാ ഗുരുകുലത്തെ യു ജി സി യുടെ റിസോഴ്സ് ഇൻസ്റ്റിറ്റ്യൂഷൻ ആയി അംഗീകരിക്കുന്നതിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുക.

കേരളീയ അനുഷ്ഠാനചിത്രകലാ സമ്പ്രദായമായ ചുമർചിത്രകലയെ ദേശീയതലത്തിൽ പരിചയപ്പെടുത്തുന്നതിന് ശില്പശാലകൾ സംഘടിപ്പിക്കുക.

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട പാരമ്പര്യനിർമ്മിതികൾ ഡോക്യുമെന്റ് ചെയ്തത് കേന്ദ്രആർക്കിയോളജിക്കൽ സർവ്വേയുമായി ചേർന്നു പരിശോധിച്ച് അവ സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുക.

വാസ്‌തുവിദ്യാഗുരുകുലത്തിൻറ്റെ അഞ്ചു വിഭാഗങ്ങളെയും ( അക്കാദമിക് വിഭാഗം, കൗൺസൾട്ടൻസി വിഭാഗം, ചുമർചിത്രവിഭാഗം, പ്രസിദ്ധീകരണ വിഭാഗം, സർവേ ആൻഡ് ഡോക്യൂമെൻറ്റേഷൻ വിഭാഗം ) പ്രവർത്തനം കൂടുതൽ വിപുലീകരിക്കുക. കേരളത്തിലെ പാരമ്പര്യ പ്രാധാന്യമർഹിക്കുന്ന കെട്ടിടസമുച്ചയങ്ങൾ ഡോക്യുമെന്റ് ചെയ്തത് സൂക്ഷിക്കുന്നതിനുള്ള നടപടികൾ.

തിരുവതാംകൂർ ദേവസ്വം ബോർഡുമായി ചേർന്ന് ക്ഷേത്രങ്ങളിലെ ചുമർചിത്രങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾക്ക് തുടക്കം കുറിക്കുക.

വാസ്തുവിദ്യയിലും അനുബന്ധവിഷയങ്ങളിലും ഗവേഷണ സൗകര്യങ്ങൾ വാസ്തുവിദ്യാഗുരുകുലത്തിൽ ലഭ്യമാക്കുന്നതിനുള്ള പ്രാരംഭനടപടികൾ.

സ്കൂൾ/ കോളേജ് വിദ്യാർത്ഥികൾക്ക് ചുമർചിത്രകലയെക്കുറിച്ച്‌ അവബോധം നൽകുന്നതിന് വിദ്യാഭ്യാസവകുപ്പുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌ക്കരിച്ച്‌നടപ്പിലാക്കുക.

പൊതുമരാമത്തുവകുപ്പ്, ദേവസ്വം ബോർഡ് മറ്റു അനുബന്ധ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥന്മാർക്ക് മറ്റു സർവകലാശാലയുമായി ചേർന്ന് ഹ്രസ്വകാല കോഴ്സ് സംവിധാനം ചെയ്യുക.

വാസ്തുവിദ്യ എന്ന ശാസ്ത്രശാഖയെ ആനുകാലികപ്രസക്തി ഉൾക്കൊണ്ട് ശാസ്ത്രീയമായ രീതിയിൽ അപഗ്രഥിച്ച്‌ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി വാസ്തുവിദ്യയും അനുബന്ധവിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരണങ്ങൾ തയ്യാർ ചെയ്യുക.

വാസ്തുവിദ്യയുടെ കാലികപ്രസക്തി ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുക.

പ്രധാനപ്പെട്ട പ്രൊജെക്ടുകൾ

പന്തളം മന്നം ഷുഗർ മിൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആയൂവേദ മെഡിക്കൽ കോളേജിന്റെ സ്കെച്ചും പ്ലാനും തയ്യാർ ചെയ്തതും, നിർമ്മാണ നിർവ്വഹണത്തിന്റെ മേൽനോട്ടം വഹിക്കുന്നതും വാസ്തുവിദ്യാഗുരുകുലമാണ് .
സംസ്ഥാന ടൂറിസം ഡിപ്പാർട്മെന്റിന്റെ സാമ്പത്തികസഹായത്തോടെ ഹെറിറ്റേജ് ലിസ്റ്റിംഗ് പദ്ധതി വാസ്തുവിദ്യാഗുരുകുലം നിർവഹിക്കുന്നു .
സംസ്ഥാന നാഗരാസൂത്രണവകുപ്പിനുവേണ്ടി ആലപ്പുഴ - തലശ്ശേരി പട്ടണങ്ങൾക്ക് ഹെറിറ്റേജ് പ്ലാൻ തയ്യാർ ചെയ്തു നൽകി.
ചേന്ദമംഗലം സിനഗോഗിന്റെ പുനരുദ്ധാരണം വാസ്തുവിദ്യാഗുരുകുലത്തിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിയത്.
തിരുവനതപുരം ശ്രീപദ്ത്മനാഭസ്വാമി ക്ഷേത്രത്തിലെയും , ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെയും , മൂർത്തിട്ടമഹാഗണപതി ക്ഷേത്രത്തിലെയും ചുമർചിത്രങ്ങളുടെ പുനരുദ്ധാരണം വാസ്തുവിദ്യാഗുരുകുലത്തിലെ ചുമർചിത്രവിഭാഗമാണ് നിർവഹിച്ചത് .
കേന്ദ്രസർക്കാർ സാമ്പത്തികസഹായത്തോടുകൂടി വാസ്തുവിദ്യാഗുരുകുലം നിർവ്വഹിച്ച ദക്ഷിണേന്ത്യയിലെ പാരമ്പര്യ പ്രാധാന്യമർഹിക്കുന്ന 54 നിർമ്മിതിയുടെ സമഗ്രമായ ഡോക്യൂമെന്റഷന് ഡൽഹിയിലെത്തി പ്രധാനമന്ത്രിക്ക് കൈമാറി .
കർണാടകയിലെ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹമ്പി, പുരാണകരണങ്ങളായ ബദാമി, പട്ടടയ്ക്കൽ , തമിഴ്‌നാട്ടിലെ തഞ്ചാവൂർ ബൃഹദേഈശ്വര ക്ഷേത്രം, മധുരമീനാക്ഷി ക്ഷേത്രം, കാഞ്ചിപുരത്തെ ക്ഷേത്ര സമുച്ഛയങ്ങൾ തുടങ്ങി ദക്ഷിണേന്ത്യയിലെ നിരവധി കൊട്ടാരങ്ങളും ഈ ഡോക്യൂമെന്റഷണലിൽ ഉൾപ്പെടുന്നു.
കേരളകലാമണ്ഡലം കൽപ്പിത സർവ്വകലാശായുടെ ദക്ഷിണാന്ത്യൻ രംഗകല മ്യൂസിയത്തിന് ആവശ്യമായ രൂപരേഖ തയ്യാർ ചെയ്തത് വാസ്തുവിദ്യാഗുരുകുലമാണ്.
അന്തരിച്ച പ്രശസ്ത കവി ശ്രീ കടമ്മനിട്ട രാമകൃഷ്‌ണന്റെ സ്മരണാർത്ഥം നിർമ്മിക്കുന്ന കടമ്മനിട്ട സ്മൃതിമണ്ഡപത്തിൽ രൂപകൽപന നിർവഹിച്ചു.
കടമ്മനിട്ട പടയണിയുടെ വൈവിധ്യതതലങ്ങൾ സമഗ്രമായ രീതിയിൽ വിശകലനം ചെയ്തു പ്രദർശിപ്പിക്കുന്ന മ്യൂസിയവും ആർട് ഗാലറിയും , പടയണി സീസൺ അല്ലാത്ത സമയത്തും കടമ്മനിട്ട സന്ദർശിക്കുന്നവർക്ക് പടയണിയെക്കുറിച്ചു വിശദീകരിക്കുന്നതിനു പ്രത്യേക ഡോക്യൂമെന്റഷന് സെന്റർ, പടയണി ഉൾപ്പെടെയുള്ള ഫോക് ആർട് ഫോമുകളെക്കുറിച്ചുള്ള ലൈബ്രറി എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കടമ്മനിട്ട പടയണിഗ്രാമത്തിനായുള്ള സമഗ്രപടത്തി തയ്യാറാക്കാൻ സഹായിച്ചു. പദത്തിനിര്വഹണത്തിന്റെ മേൽനോട്ടം നിർവഹിക്കുന്നു .
ശബരിമല സന്നിധാനവും മാളികപ്പുറവും ക്ഷേത്രസമുച്ചയവും പരിശോധിച്ചു പുനര്നിര്മാണത്തിനും, മറ്റു കൂട്ടിച്ചേർക്കലുകൾക്കും, പമ്പാഗണപതി ക്ഷേത്രത്തിലെ നടപ്പന്തൽ പണിയുന്നതിനുമുള്ള സ്ഥാനനിർണ്ണയനത്തിനും ആവശ്യമായ നിർദ്ദേശങ്ങൾക്കുവേണ്ടി ആവശ്യപ്പെട്ടതിന് പ്രകാരം ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേർതൃത്വത്തിൽ വാസ്തുവിദ്യാഗുരുകുലത്തിലെ സാങ്കേതികവിദഗ്ദ്ധർ ശബരിമല സന്നിധാനവും, മാളികപ്പുറവും , പമ്പയും പരിശോധിച്ച് സന്നിധാനത്തിൽ തിരക്കുകുറക്കുന്നതിനാധാരമായ നിർദേശങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് തയ്യാർ ചെയ്തു സമർപ്പിക്കുകയുണ്ടായി.
കോഴിക്കോട് തളിമഹാദേവക്ഷേത്രത്തിന്റെയും , മിസ്‌ക്കാൾ പള്ളിയുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വാസ്തുവിദ്യാഗുരുകുലമാണ് നിർവഹിച്ചത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നും മ്യൂറൽ കോൺസെർവേഷൻ ട്രെയിനിങ് ലഭിച്ചിട്ടുള്ള വാസ്തുവിദ്യാഗുരുകുലത്തിലെ മ്യൂറൽ ആർട്ടിസ്റ്റുകളാണ് തളിമഹാദേവക്ഷേത്രത്തിലെ ചുമർചിത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു .

വാസ്തുശാസ്ത്രത്തിന്റെ പ്രാധ്യാനം

വാസ്തുശാസ്ത്രത്തിന്റെ പ്രാധ്യാനം

CONTACT US

Name :

Email :

Mobile :

Message :